കണ്ടാ നല്ലൊരു ചേട്ടാ (ജ്ഞാനസുന്ദരി )
This page was generated on April 23, 2024, 11:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍വി ദക്ഷിണാമൂർത്തി ,കെ വി ശാന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ പങ്കജം ,എസ് പി പിള്ള ,ബഹദൂർ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:31.


കണ്ടാല്‍ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ
കറുകറെയെങ്കിലും ഓസിനുമോന്തി
ക്കുടിച്ചുകൊള്ളു ചേട്ടാ

സുഖിച്ചുറങ്ങാന്‍ കൊള്ളാം ഇത്
സ്വപ്നം കാണാന്‍ കൊള്ളാം
തലയ്ക്കൊരല്‍പ്പം പിടിച്ചുപോയാല്‍
സ്വപ്നം തന്നെ എല്ലാം

വഴക്കിടാതെന്‍ കള്ളി
ഒന്നൊഴിച്ചുതാടി തുള്ളി
ചെവിവരെയെത്തിയ കോപ്പവലിക്കിണ
പെണ്ണിവളെന്തൊരു പുള്ളി

മത്തുപിടിച്ചോരാന മധു-
വല്ലിതു പശുവിന്‍ കാലാ
കേട്ടാലിങ്ങനെ ലഹരിവരുന്നോര്‍
ഒത്തുകുടിച്ചാല്‍ ശേലാ

ഒഴിഞ്ഞോടീ കപ്പ്
ഇനി ഒണ്ടൊ ഇത്തിരി തപ്പ്
ഒറക്കമാണോ കറക്കമാണോ
എനിക്കൊരോര്‍മ്മത്തപ്പ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts