വർണ്ണവും നീയെ [ശോകം] (അപരാജിത )
This page was generated on April 26, 2024, 11:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:24.


സ്ത്രീ: വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ

പുരുഷൻ: വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ

ഉഷസ്സിൻ അമ്പല മണിദീപ ചലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയേ തൊഴുമോ ?
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ ?
വർണ്ണവും നീയെ വസന്തവും നീയെ

ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം
ഉണരും നേരത്ത്‌ നിൻനാവിലുണരും
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ
എന്റെ പ്രപഞ്ചം നീ മാത്രമല്ലോ

ഒരുമിച്ച്‌: വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts