വേനൽ (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on April 30, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2015 17:21:34.
വേനൽക്കൂടിനുള്ളിൽ നീറി പൊള്ളും നേരം ചാരത്താരെ
പീലിത്തൂവൽ വീശുന്നു...

നോവും നെഞ്ചിൻ ചിപ്പിക്കുള്ളിൽ
കണ്ണീർ മുത്തായ്‌ കാവൽനിൽക്കെ
ലോലമായ്‌ തലോടുന്നു...

ഒരു സാന്ത്വനമായ് ... ഒരു സൗഹൃദമായ്
കാണാക്കണ്ണീർ പാടം താണ്ടി
കാറ്റിൻതേരിൽ പാറി പോകെ
നെറുകയിൽ മുകരുന്നു

(വേനൽക്കൂടിനുള്ളിൽ...)

ഇളവെയിലിൽ കുഞ്ഞികുളിർമഴയായ്
ഇരുൾ മുറിയിൽ തങ്കതെളിവിളക്കായ്‌
നീ വരും നേരം (2)

പകർനേകിടാം കരൾ‌ത്തുമ്പിലീ
പനീർതുള്ളിയാം സ്നേഹം
നിറം വാർന്നൊരീ സ്നേഹം

(വേനൽക്കൂടിനുള്ളിൽ...)

ലലല

കുളിരുതിരും തളിർ വിരലുകളാൽ
കരളിതളിൽ വർണ്ണ പ്രഭയുണർത്തി
വസന്തമായി നീ (2)

കനൽ യാത്രയിൽ ശുഭാശംസായി
വരം നേർന്നു നിൻ പുണ്യം
കുരുന്നോർമതൻ പുണ്യം

വേനൽക്കൂടിനുള്ളിൽ... (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts