പുഴ പോലും (ഒരു ജന്മം കൂടി )
This page was generated on April 28, 2024, 4:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംനിസരി ഉമ്മര്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:15.
 ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
പുഴ പോലും ചുവപ്പായി അന്തിയായല്ലോ ഓ .... ഓ ....
ഇനി മേല നടന്നീടാന്‍ മഞ്ഞും വീണല്ലോ ഓ ... ഓ ....
ഇനി ദൂരം ചെറുതാണോ പെറുമീന്‍ കടലില് മുങ്ങിപ്പോണല്ലോ
മണവാട്ടി മടിയാതെ കൂടെ ഞാന്‍ ഇല്ലേ ഓ ... ഓ ...
തിരി കാട്ടാന്‍ മലമേലേ തിങ്കള്‍ പെണ്ണില്ലേ ഓ ... ഓ ...
ഇനി ദൂരം ചെറുതാണേ പെരുമീന്‍ കടലില് മുങ്ങിപ്പോയ്ക്കോട്ടേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
വിളറി വിളറി എന്‍റെ മടിയില്‍ ഇഴുകിച്ചേര്‍ന്ന തേനേ
ഉണരു ഉണരു നിന്‍റെ കുടിലു തെളിഞ്ഞിടുന്നു ദൂരേ
കുളിരുന്നേ അരികേ വായോ എനിയ്ക്കായി കനല് തായോ
തെളിഞ്ഞു തെളിഞ്ഞു വരും ചന്ദിരന്‍റെ കണ്ണ പൊത്ത് മാരാ
// മണവാട്ടി മടിയാതെ......................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഓടുമ്പി ഓടുമ്പി ഇന്നീ വഴിയില്‍ ഇടറി വീഴം നേരം
ഉടലു മുറുകി എന്നെ ഇഴുകി പുണര്‍ന്നിടുന്നു നീയും
കളിയാക്കാന്‍ അരികില്‍ ആരോ കൊതി കൂട്ടും മഴനിലാവോ
ഉറക്കം ഒഴിഞ്ഞു നിന്‍റെ നാണം മെല്ലേ നുള്ളിക്കോട്ടേ ഞാനും
// പുഴ പോലും …............................//
// മണവാട്ടി മടിയാതെ …...............//



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts