മഴവില്‍ ചിറകേറി (സൗരയൂഥം )
This page was generated on April 28, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 13 2023 17:31:54.
മഴവിൽ ചിറകേറി ... മനസ്സിൻ കിളി പാടീ ...
പതിനേഴിൻ നാണം തേൻ കണികകളായ്...
പകലന്തികൾ തോറും വീണലിയുകയായ്...
മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ...

പാൽക്കുടമേന്തിയ മോഹങ്ങൾ...
മധു പാർവ്വണ നിശയുടെ യാമങ്ങൾ...
മിഴി ചിമ്മും താരകം തിരി താഴാതങ്ങനെ
കതിർ വീണാ തന്ത്രികൾ ശ്രുതി ചേരാതങ്ങനെ...
അങ്ങനെ... ആരാരും...
ചന്ദന മണിയറ വാതിലിലണയുന്നൂ...
(മഴവിൽ ചിറകേറി ...)

പാൽത്തിര ചാമരമിളകുമ്പോൾ
ഒരു പാൽക്കടലമൃതിന് തിരയുമ്പോൾ
മതിയാവാതെന്തിനോ മൌനത്തിൻ മുത്തുമായ്
നിറമേഴും നെയ്തു ഞാൻ ഇലകാണാതങ്ങനെ...
അങ്ങനെ... ആത്മാവിൽ നീ...
കുങ്കുമ മലരിതൾ നിറപറ വെയ്‌ക്കുന്നൂ...
(മഴവിൽ ചിറകേറി ...) 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts