മിണ്ടാത്തതെന്തേ (വിശ്വനാഥന്റെ പ്രവേശനം )
This page was generated on May 7, 2024, 10:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഇളയഗംഗ
ഗാനരചനടി ഐ വിശ്വനാഥന്‍
ഗായകര്‍കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ ,സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2024 15:03:50.
മഞ്ഞും കോരി മറക്കുട ചൂടി മകരം വന്നല്ലോ
മാറിൽ കുളിരും തന്നല്ലോ
പൂജയ്ക്കൊരു കൈ പൂവും നുള്ളി
പൂങ്കാറ്റു വന്നല്ലോ നിന്നെ വാരിപ്പുണർന്നല്ലോ..
തന്താനെ താനേ താനേ തനനാനനാ
തന്താനെ താനേ താനേ നാനനാ
താരേതാരേ താരാരേ താരാരാ
താരേതാരേ താരാരേ താരാരാ ..

മിണ്ടാത്തതെന്തേ തമ്പുരാട്ടീ
പടി താണ്ടാത്തതെന്തേ തമ്പുരാട്ടീ
മിണ്ടാത്തതെന്തേ തമ്പുരാട്ടീ
പടി താണ്ടാത്തതെന്തേ തമ്പുരാട്ടീ
ആൺകിളിക്കാത്മാവിൻ കൂടുകൂട്ടി
ആൺകിളിക്കാത്മാവിൻ കൂടുകൂട്ടി..
നിന്റെ ആശകൾക്കിന്നെന്തേ വേലികെട്ടി..
മിണ്ടാത്തതെന്തേ തമ്പുരാട്ടീ..,

ചെറുമുന്തിരി മൊട്ടുവിരിയും മർമ്മരങ്ങളേ
ചെമ്പനിനീർ മലരാടും മയക്കങ്ങളേ
ചെത്തിപൂക്കും കവിളെന്തേ നനഞ്ഞുപോയി..
നിന്റെ ചെഞ്ചൊടിയിൽ മൊഴിയെന്തേ മാഞ്ഞുപോയി
മാനസതന്ത്രികൾ നീ മീട്ടണം
അതിൽ മധുരാഗമാലിക ഞാൻ കേൾക്കണം..
അതിൽ മധുരാഗമാലിക ഞാൻ കേൾക്കണം...
മിണ്ടാത്തതെന്തേ തമ്പുരാട്ടീ...

തുടിതംബുരു തങ്കമുരളി മദ്ദളങ്ങളേ
തപ്പുതകിൽ ഇലത്താള മൃദംഗങ്ങളേ
തത്തിയാടും മയിലിന്റെ നടനമില്ല ഇന്നെൻ
തേർമഠത്തു കുയിലിന്റെ പാട്ടുമില്ല
ആയിരം സ്വപ്നങ്ങൾ നീ കാണണം
അത് അകലാതെ സാധിച്ച് ഞാൻ കാണണം
അത് അകലാതെ സാധിച്ച് ഞാൻ കാണണം...
(മിണ്ടാത്തതെന്തേ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts