തീർത്ഥയാത്ര തീർത്ഥയാത്ര (തീര്‍ത്ഥയാത്ര )
This page was generated on April 24, 2024, 1:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:55.
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
പുതിയൊരു സങ്കേത ക്ഷേത്രം തേടി
പുതിയൊരു വിശ്വാസപീഠം തേടി (തീര്‍ത്ഥയാത്ര)

വീഴാന്‍ തുടങ്ങും ജീവിതം ജലധിയില്‍
താഴാതൊഴുകുന്നൂ
സംഭവഭീകരസാഗരത്തിരകളില്‍
മുങ്ങിയും പൊങ്ങിയുമൊഴുകുന്നൂ

തകര്‍ന്ന പഞ്ജരം വെടിഞ്ഞീ ജീവികള്‍
തലചായ്ക്കാനിടം തേടുന്നൂ
ദു:ഖത്തിന്‍ മാറാപ്പുചുമലില്‍ പേറുന്നു
അക്കരപ്പച്ച തേടി നടക്കുന്നു

കണ്ണുനീര്‍ ഗംഗയില്‍ സ്നാനം ചെയ്യുന്നു
കദനത്തിന്‍ കൈലാസമേറുന്നു
സുന്ദരസ്വപ്നത്തിന്‍ പൊന്നമ്പലങ്ങളെ
പിന്നെയും പിന്നെയും വലം വെയ്ക്കുന്നു

വിശ്വപ്രപഞ്ചത്തിന്‍ വഴിയിലെ നക്ഷത്ര-
വിളക്കുകള്‍ മുഴുവനണഞ്ഞാലും
അന്ധകാരത്തിലും നമ്മളെ നയിക്കുന്നൂ
ആശാഗോപുരത്തിന്‍ വിളക്കുമാടം. (തീര്‍ത്ഥയാത്ര)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts