ആഗതമായ്‌ മധുകാലം (പ്രസന്ന)
This page was generated on April 18, 2024, 12:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജ്ഞാനമണി
ഗാനരചനഅഭയദേവ്
ഗായകര്‍ജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:23.

ആഗതമായ് മധുകാലം
ജീവിതമാം പൂവനിയില്‍
ആശയാകും ഓമല്‍പ്പറവ പാട്ടു പാടുന്നു
ലലലാ....
സുമനോഹരലയരാഗസൌരഭ്യം നിറയുന്നിതെങ്ങുമെങ്ങും.. അഹഹാ
പ്രണയാമലഗാനലോലനായ് നാഥാ
നീ താന്‍ വരാനെന്തേ വൈകീടുന്നു?

മന്ദഹാസമനോജ്ഞം നിന്‍ പൂവദനം
തൂകുമൊളിയിലലം മുങ്ങിടാനാഹാ വൈകീടുന്നു
ജീവശാഖിയാകെ പുളകപാളി ചൂടുന്നു മദിരോത്സവ ലീലയാടുന്നു
ലല്ലലലാലല്ലലാലാ....
മദിരോത്സവ ലീലയാടുന്നു
മഹിതന്നെയെങ്ങുമെങ്ങും പ്രണയാമലഗാനലോലനായ്
നാഥാ നീ താന്‍ വരാനെന്തേ വൈകിടുന്നു?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts