കൂനില്ലാ കുന്നിൽ (അന്തിപ്പൊന്‍വെട്ടം )
This page was generated on May 1, 2024, 12:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഡോ.എസ് പി രമേഷ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:04.

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...(2)
കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ...ചെറു കൂടുണ്ടേ...
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...
പെരുമരമുണ്ടേ......മരമുണ്ടേ......

പാലൊണ്ടേ...തേനൊണ്ടേ...ഒത്തുകൊറിക്കാന്‍ തെനയൊണ്ടേ ...
മഞ്ഞില്‍ ചെറു ചൂടു പുതയ്ക്കാന്‍
ചെറകൊണ്ടേ.....എന്‍ ചെറകൊണ്ടേ
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....
കുഞ്ഞാറ്റക്കിളിമകളേ....

തെരുതെരെ ചൊരിയുന്നൊരരിമുല്ലപ്പൂവിന്റെ-
മണമെങ്ങും മറക്കുവാന്‍ കഴിയില്ലെന്നൊരുവരി-
ക്കവിതയ്ക്കു വകയുണ്ടെന്നിരിക്കുമ്പം കളിപറഞ്ഞൊരു-
കൊച്ചുകുരുവിക്കുഞ്ഞൊരു കുടം തേന്‍ കുടിച്ചടിപിടി-
യലശണ്ഠ നടന്നെന്നു പറയുന്ന കഥയിതു-
ശരിയല്ലന്നലയുമ്പം കെതയ്ക്കുന്ന തലതല്ലിക്കാറ്റേ......
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ ...
പെരുമരമുണ്ടേ......മരമുണ്ടേ......

രാവോളം പാടിയുറക്കാന്‍ പാട്ടൊണ്ടേ..പാട്ടൊണ്ടേ......
ചാവോളം കൂടെയിരിക്കാന്‍ ഞാനൊണ്ടേ..ഞാനൊണ്ടേ......
വാനോളം പ്രേമം പകരാന്‍ കരളൊണ്ടേ...എന്‍ കരളൊണ്ടേ..
കുഞ്ഞാറ്റക്കിളിമകളേ.......
(തെരുതെരെ.........)

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ..
കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ...ചെറു കൂടുണ്ടേ...
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts