തൂമഞ്ഞു പെയ്യും രാഗേന്ദു കണ്ടോ (ചക്രവര്‍ത്തി )
This page was generated on May 5, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംപി സി സുശി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2020 09:56:02.
തൂമഞ്ഞു പെയ്യും നീലരാകേന്ദു കണ്ടോ
ഓമലേ നിന്റെ വാരിളം തേൻ -
ചുണ്ടോലും പുഞ്ചിരി
താരമ്പേറ്റ പൂമേനി നീരാമ്പൽ പൊന്മേനി
വൈശാഖ സന്ധ്യേ നിന്റെ വെൺചാമരങ്ങൾ
വീശുമീ കുഞ്ഞുതെന്നലിൻ കൈ -
താളം നെയ്യുമോർമയിൽ
എൻ ജീവന്റെ നാദങ്ങൾ എൻ ആദ്യാഭിലാഷങ്ങൾ

മാനസങ്ങളിൽ കിനിഞ്ഞ മരന്ദങ്ങളിടംകൊണ്ട
തൂമൊഴിത്തുടർകിനാക്കളല്ലോ
അധരമുതിരുമതുലഹസിത ലളിതശലഭജാലം
പൂമൊഴിപ്പളുങ്കിൽ നിന്നും അലിഞ്ഞൂറുമിന്ദ്രജാലം
ഓമനയ്ക്കു പ്രേമചക്രവാകം
കേളീഹംസമായെൻ പ്രേമദൂതുംകൊണ്ടു പോരു
നൈഷധത്തിലെ നളന്റെ പ്രേയസിയ്ക്കു തുല്യയായ
രാജംഗനേ എൻ ദേവാംഗനേ...

യക്ഷഗാനമേറ്റുപാടി വരും ദൂതു തരും
മേഘമീറനായൊരീ വസന്തരാവിൽ
യവനപുരിയിലലസമലിയുമിടയവനിതപോലെ
മാധവം പുണർന്നു തങ്കമലർ മന്ദഹസിക്കുന്ന
ചേലെഴുന്നൊരീ വിഹാരതീരം
മണ്ണിൽ വീണ സ്വർഗം നമ്മളൊന്നായ് ചേർന്ന രംഗം
ഞാനൊരിക്കലീ വിരിഞ്ഞമാറിലെ വികാരമാകും
ആവോളവും ഒരാവേശമായ്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts