ഓളത്തില്‍ ഒഴുകുന്ന (വഴിപിഴച്ച സന്തതി )
This page was generated on May 2, 2024, 3:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:45.
ഓളത്തിലൊഴുകുന്നൊരാലിലയെപ്പോലെ
താളം തെറ്റിയ ജീവിതമേ
എന്തെല്ലാം വേഷങ്ങൾ എന്തെല്ലാം ഭാവങ്ങൾ
നിൻ ചുറ്റും കാണുന്നു നാടകത്തിൽ (ഓളത്തിലൊഴുകുന്ന..)


കുറ്റപ്പെടുത്തുവാൻ കൂരമ്പു പായിക്കും
ഉറ്റവരുണ്ടല്ലോ നിന്റെ ചുറ്റും
ജീവന്റെ ജീവനിൽ പ്രേമം തെളിക്കുന്ന
പൂവു പോലുള്ളൊരു കാമിനിയും
(ഓളത്തിലൊഴുകുന്ന..)


ദാഹം ശമിപ്പിക്കാൻ അമൃതം പകരുന്ന
സ്നേഹത്തിൻ പാലാഴി നിൻ ജനനി
കൈക്കുമ്പിൾ നീട്ടുമ്പോൾ കൈനീട്ടം നൽകുന്നു
മക്കൾക്കും മാതാവു വാത്സല്യത്താൽ
(ഓളത്തിലൊഴുകുന്ന..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts