ഓ തൊട്ടാൽ മേനി പൂക്കും (ഒരു നിമിഷം തരൂ )
This page was generated on July 1, 2020, 10:37 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ഷർമ്മിള
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2013 17:07:15.

ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും

സ്വർണ്ണപ്പൂ ചൂടി വരു നീ ഈ മലർവാടിയിൽ
സ്വപ്നം രതിനൃത്തമാടുന്ന മണിമേടയിൽ
കല്ലിൻ കരൾ പോലും ലയരാഗമധു തൂകുമ്പോൾ
ചുണ്ടിൻ ഇതൾ‌ത്തുമ്പിൽ പ്രിയനേകാൻ രസമൂറുമ്പോൾ
ചുണ്ടിൻ ഇതൾ‌ത്തുമ്പിൽ പ്രിയനേകാൻ രസമൂറുമ്പോൾ
ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും...

മോഹം മോഹത്തിൻ കതിർതേടും കുളിർ‌യാമത്തിൽ
ദാഹം ദാഹത്തിൻ ചുഴി തേടും മദയാമത്തിൽ
രോമഹർഷത്തിൽ മൃദുമേനി തളിർ ചൂടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ...
ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും
ഓ ഓ തൊട്ടാൽ മേനി പൂക്കും....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts