കണ്ണുനീര്‍ പുഴയുടെ (f) (മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും )
This page was generated on April 28, 2024, 2:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനവിനയന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍അമ്പിളി ദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:05.
 
കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2)
കുയിലമ്മ പെണ്ണിന്റെ ഇടനെഞ്ചില്‍ ഉയരും
ഒരു രാഗമഞ്ജരിയാണേ ഒരു തേങ്ങലിന്‍ ഈണമാണേ
കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2)

വസന്തവും ശിശിരവും വന്നു പോയി
ഓ...
വസന്തവും ശിശിരവും വന്നു പോയി
മഴയായ് കാലം പെയ്തിറങ്ങി
മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാല്‍
സ്വപ്നമാണോ ദുഃഖമാണോ
കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2)

വാനവും ഭൂമിയും വാഴുന്നൊരീശന്‍
ഓ...
വാനവും ഭൂമിയും വാഴുന്നൊരീശന്‍
വികൃതിയായ് തന്നു ഈ ജന്മം
വിധിയായ് തീരാത്ത വ്യധയായെന്നും
വിരുന്നു വന്നു നൊമ്പര പൂക്കള്‍

(കണ്ണുനീര്‍ പുഴയുടെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts