കാലില്‍ കനകമഞ്ജീരം (സീൻ നമ്പർ 7 )
This page was generated on April 28, 2024, 7:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:12.
 തളാങ്കു തരികിട തരികിടതോം
തളാങ്കു തരികിടതോം
തരികിടതോം തരികിടതോം
തകതോം..തകതോം
തളാങ്കു തരികിട തളാങ്കു തരികിട
തളാങ്കു തരികിട തളാങ്കു തരികിട
തത്തി തകജനു തോം
തത്തി തകജനു തോം
തത്തി തകജനു

കാലില്‍ കനക മഞ്ജീരം
കിലുകിലെ കിലുകിലെ ചിരിച്ചു(കാലില്‍)
ഹൃദയം നിറയെ മധുര സംഗീതം(2)
അമൃതിന്‍ തേന്മഴ തൂകി
(കാലില്‍)
മദനന്‍ വളര്‍ത്തുന്ന മയിലേ മയിലേ ആ‍.. ആ..
മദനന്‍ വളര്‍ത്തുന്ന മയിലേ മയിലേ
മമ മുന്നില്‍ മതിമറന്നാടൂ ആടൂ(മദനന്‍)
മൃദംഗ നാദം മംഗളനാദം
പുതു മലര്‍ വര്‍ഷ നാന്ദിയല്ലോ(2)
(കാലില്‍)
മാ മ ഗ പാ..മ പ ധ നി സാ..
ധ പ മ ധ പാ..മ രി നി രിസാ..
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം(2)
ഒപ്പത്തിനൊപ്പം ചിരിക്കേണം പുത്തന്‍
കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം(2)
സാ നി സ രീ..സ സ നി സ രീ..
സ സ നി സ ഗ രി സ നി
സ നി ധ പ മ പ ഗ മ രി സ
മ പ ഗ മ രി സ
കല്യാണപ്പെണ്ണിന്റെ മണിയറയില്‍ ഇന്നു
മുല്ലപ്പൂ ബാണന്റെ സല്‍ക്കാരം
ഇന്നു മുല്ലപ്പൂ ബാണന്റെ സല്‍ക്കാരം
നേരം കിഴക്കു വെളുത്താലും പുതു
മാരനും പെണ്ണിനും പുന്നാരം
പുതു മാരനും പെണ്ണിനും പുന്നാരം

ഗാ.. മ ഗ രി സ. നി രി സ നി ധ നി സ നി ധ പ
മ പ നി നി ധ പ . മ പ ഗ മ രി സ .നി രി സ
.നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം(2)
ഒപ്പത്തിനൊപ്പം ചിരിക്കേണം പുത്തന്‍
കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
പുത്തന്‍ കുപ്പിവളകള്‍ തളിര്‍ക്കൈയ്യില്‍
നല്ല താളത്തില്‍ താളത്തില്‍ കാലിണയില്‍
മണിത്തങ്കച്ചിലങ്ക കിലുങ്ങേണം(2)

തെക്കും പാട്ടടിയാട്ടി... ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്...
അആ..അആ,,അആ.. ആ..
തെക്കും പാട്ടടിയാട്ടി തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
അ ആ അ ആ.അ ആ ആ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
അആ,,അആ.അആ..ആ..
തെക്കും പാട്ടടിയാട്ടി തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
അആ,,അആ.അആ..ആ..

പൂത്തില്ല കാത്തില്ല പൊന്നാങ്ങളേ
കണ്ടില്ല ഞാനേതും കേട്ടുമില്ല
ങേ,ങേ,,ങേ,ങേ,,ങേ,,ങേ,ങേ...
(പൂത്തില്ല)
മൂക്കത്തെ മൂക്കുത്തി പോയല്ലോടീ
ചുണ്ടത്തു ചോരപ്പാടായല്ലോടീ
ങാ, ങാ,, ങാ,ങാ,ങാ,ങാ,ങാ..
(മൂക്കത്തെ)
തെക്കുംപാട്ട് അടിയാട്ടി . തളിരു വെള്ളാട്ടി
കുന്നത്തെ തേന്മാവു പൂത്തോ പെണ്ണേ
മാവിന്റെ ചോട്ടീ നീ പോയോ പെണ്ണേ
മലവേടന്‍ ചെറുക്കനെ കണ്ടോ പെണ്ണേ
അ ആ അ ആ അ ആ ആ

കല്യാണരൂപിയാം കാമദേവന്‍
മല്ലാക്ഷിയാകും രതിയുമൊത്ത്
(കല്യാണ രൂപിയാം)
നൃത്തങ്ങളാടീ പ്രണയത്തിന്‍
കീര്‍ത്തനം പാടീ
(നൃത്തങ്ങളാടീ)
വസന്തത്തിന്‍
പുഷ്പങ്ങള്‍ ചൂടീ മുക്കണ്ണന്റെ
സന്നിധി തേടീ കരിമ്പിന്റെ
വില്ലാല്‍ മലരമ്പങ്ങാ
മല്ലീശരനെയ്തപ്പോള്‍
കാലാരി ദേവനും കണ്മിഴിച്ചു വേഗം
കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു
(പുഷ്പങ്ങള്‍ ചൂടീ)
വേഗം കാമനെ ചെന്തീയില്‍ ചുട്ടെരിച്ചു(2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts