കരളിലെഴും കനവുകൾക്ക് (ജനനായകൻ)
This page was generated on March 28, 2024, 2:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംതങ്കരാജ്‌
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാബു ആന്‍റണി
ഗാനത്തിന്റെ വരികള്‍
Last Modified: April 15 2012 17:59:01.

(പു) കരളിലെഴും കനവുകളു് കഥയെഴുതും കരിമിഴിയില്‍
കണ്‍തുറന്നു താമരപ്പൂവു് നാണത്തിന്നാരു തന്നീ താമരപ്പൂവു്
(സ്ത്രീ) മേലേ മേട്ടിലും താഴു്വാരത്തിലും പുഷ്പോത്സവമല്ലയോ
പൂവും തേടി പോകും കാറ്റേ കൊണ്ടുത്തരികില്ലയോ
പൂക്കള്‍ കൊണ്ടുത്തരികില്ലയോ

(കരളിലെഴും )

(പു) മാതളമലരിനെ തൊട്ടിലിലാട്ടാന്‍ മാധവമണയുമ്പോള്‍
(സ്ത്രീ) മണിവീണനിലാവോ അകലെയിരുന്നൊരു ഗാനമുതിര്‍ക്കുന്നു
(പു) പിച്ചകവള്ളിക്കുടിലില്‍ താരകള്‍ മുത്തു പതിക്കുമ്പോള്‍
(സ്ത്രീ) എത്തും നിന്‍ വിരിമാറിലമര്‍ന്നു മയങ്ങാനീ രാവില്‍ (2)

(കരളിലെഴും )

(പു) പാര്‍വ്വണചന്ദ്രിക മാഞ്ഞുകഴിഞ്ഞു രാക്കിളി പോവുകയായി
(സ്ത്രീ) രാവില്‍ ചാഞ്ഞുമയങ്ങാന്‍ നിന്റെ ഇടംകൈ വളയുകയായില്ലേ
(പു) വൃശ്ചികമല്ലേ കുളിരല വന്നീ മലയെപ്പൊതിയില്ലേ
(സ്ത്രീ) ചുറ്റിപ്പടരാന്‍ നിന്റെ വലംകൈ എന്നോടൊത്തില്ലേ (2)

(കരളിലെഴും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts