കണ്ണീർ പുഴയുടെ കടവത്തെ കണിക്കൊന്ന (ഭാര്യ )
This page was generated on March 28, 2024, 12:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉർവ്വശി ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:42.

കണ്ണീര്‍പ്പുഴയുടെ കടവത്തെ കണിക്കൊന്ന
പിന്നെയും മലരണിഞ്ഞു - പിന്നെയും
കണിമലരികളേ ഉണരുണരെന്‍റെ
കണ്ണീര്‍മുത്തിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ
(കണ്ണീര്‍‌പ്പുഴയുടെ‍)

കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍
പൊന്നു വേണം വയമ്പും വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടുകൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം
ആലോലമാട്ടാനായ് അച്ഛനരികെ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണീര്‍‌പ്പുഴയുടെ)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍
മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം
ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ്
തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല്‍ വേണം
കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല്‍
മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മ വേണം
ആരീരോ ആരീരോ ആരീരാരോ
(കണ്ണീര്‍‌പ്പുഴയുടെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts