കാർവർണ്ണനെ കണ്ടോ സഖീ (ഒരാള്‍ മാത്രം )
This page was generated on April 24, 2024, 7:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംദേശ്‌
അഭിനേതാക്കള്‍മമ്മൂട്ടി ,തിലകൻ ,ശ്രുതി ,പ്രവീണ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:39.

കാര്‍വര്‍ണ്ണനെ കണ്ടോ സഖീ
കാര്‍വര്‍ണ്ണനെ...
ഘനനീലരാവിലിന്നും
വേണുഗാനമോര്‍ത്തുപോയി ഞാന്‍
(കാര്‍വര്‍ണ്ണനെ)

പറയൂ വിമൂകയമുനേ യദുവംശനാഥനെവിടെ
വിരഹാര്‍ദ്രമീ ഗോകുലം
പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ
ശ്യാമമൃദുവദനന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)

മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടെ
ഇന്നെങ്ങുപോയ് മാധവന്‍
കാളിന്ദിതീരഭൂവില്‍ എങ്ങോ മറഞ്ഞുവോ
രാസലയരമണന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts