ആര്‍ദ്രമായ്‌ ചന്ദ്രകളഭം (ഒരാള്‍ മാത്രം )
This page was generated on April 19, 2024, 9:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:39.



ആർദ്രമായ് ചന്ദ്രകളഭം പെയ്ത യാമിനി
മഞ്ഞിളം തൂവൽ കുടഞ്ഞു
കുഞ്ഞിളം കിളികൾ മൊഴിഞ്ഞു
ഇതിലെ വരുമോ സ്നേഹമന്ദാകിനീ
(ആർദ്രമായ്...)

മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നു പോയ് സ്വരങ്ങൾ
തരളമായീ ഹൃദയം..
മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നു പോയ് സ്വരങ്ങൾ
കളമുരളീ ഗാനം മധുരിതമായ്
ഇനിയെന്തിനന്യയായ് നില്പൂ ദേവഗായികേ
(ആർദ്രമായ്...)


പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
തഴുകി മാഞ്ഞു തിരകൾ
പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
വരവീണാ നാദം ശ്രുതിതരമായ്
ഇനിയെന്തിനന്യയായ് നില്പൂ രാഗദൂതികേ
(ആർദ്രമായ്...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts