ഏഴുനില മാളിക മേലെ (മിസ്റ്റര്‍ ക്ലീന്‍)
This page was generated on March 28, 2024, 8:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ആനി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:18:41.
ഏഴുനിലമാളിക മേലെ
അലങ്കാരമണിയറയിൽ
തമ്പുരാനണിഞ്ഞൊരുങ്ങീ
ഏഴുനിലമാളിക മേലെ
അലങ്കാരമണിയറയിൽ
തമ്പുരാനണിഞ്ഞൊരുങ്ങീ
വീരാളിക്കോടിഞ്ഞൊറിഞ്ഞത്
പൊൻമേഘം
രാജാങ്കപൊന്നുടവാളിനു
തൂമിന്നൽ ഹോയ്
അന്നനടത്താളവുമായ്
വരവേല്പിനു ശൃംഗാര റാണി
ഏഴുനിലമാളിക മേലെ
അലങ്കാരമണിയറയിൽ

പുന്നാഗത്താലിയൊരുങ്ങി
പൂത്താലിച്ചന്തമൊരുങ്ങി
കല്യാണമണ്ഡപത്തിൽ സ്വയംവരം
പുന്നാഗത്താലിയൊരുങ്ങി
പൂത്താലിച്ചന്തമൊരുങ്ങി
കല്യാണമണ്ഡപത്തിൽ സ്വയംവരം
ആനകളും അമ്പാരിയും
ആലവട്ടച്ചേലും നാലുനിലത്തേരും
അരയന്നത്തോണിയുമായ്
വരവേൽക്കാൻ മാളോരുണർന്നൂ
ഏഴുനിലമാളിക മേലെ
അലങ്കാരമണിയറയിൽ

നീരാളപ്പട്ടുഞൊറികൾ
നാണത്താൽ തിരയിളകി
മാദകരാത്തിങ്കൾ തളർന്നു പോയ്
നീരാളപ്പട്ടുഞൊറികൾ
നാണത്താൽ തിരയിളകി
മാദകരാത്തിങ്കൾ തളർന്നു പോയ്
ഇരുമെയ്യും പെണ്ണഴകും
മായികമാം രാവിൽ
രതിമഴയിൽ ചേർന്നൂ
ആയിരം പൂക്കളുമായ്
എതിരേറ്റു കന്യാവസന്തം
(ഏഴുനിലമാളിക മേലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts