വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | വിനീത് ശ്രീനിവാസന്‍ ,മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ ,പത്മപ്രിയ ജാനകിരാമൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:29.
ആലിലയും കാറ്റലയും കഥ പറയും കാവ് ചന്ദനവും പെയ്തു വരും പഞ്ചമി രാവ് അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ അവനല്ലേ കിനാവിന്റെ കുരുന്നു മാരൻ ആവണിരാവിന്റെ വെള്ളിനിലാ നൂലിഴകൾ നീ അണിയുന്നോ ആതിര നാളിന്റെ ഓർമ്മയിലെ മഞ്ഞലയിൽ നീ കുളിരുന്നോ അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ അവനല്ലേ കിനാവിന്റെ കുരുന്നു മാരൻ (ആലിലയും..) അഴകിന്റെ തളിരുകൾ ഒരുങ്ങി നിന്നു ഇല മൂടും തളിരുടൽ ഒതുങ്ങി നിന്നു നിറമുള്ള ചിറകുമായ് അവനണഞ്ഞു നനവുള്ള കവിളിണ തൊടുന്നുവോ പൊതിഞ്ഞുവോ അവനെന്തേ കുറുമ്പുമായ് മൊഴിഞ്ഞു മെല്ലെ അവളെന്തേ കുറുമ്പനായ് കുഴഞ്ഞു മെല്ലെ (ആലിലയും..) കനവിന്റെ ഇരവുകൾ ഉലഞ്ഞുവെങ്ങോ കരളിന്റെ കതകുകൾ തുറന്നുവെങ്ങോ അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു മധുവുള്ള ചൊടിയതിൽ ഉരുമ്മിയോ നുണഞ്ഞുവോ അവനെന്നും മിഴിത്തുമ്പിൽ വസന്തമല്ലേ ഇനി നീയെൻ മനസ്സിന്റെ സുഗന്ധമല്ലേ (ആലിലയും..) |