ഒരാളിന്നൊരാളിന്റെ (മഴമുകില്‍ പോലെ )
This page was generated on May 21, 2024, 12:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംനൂറനാട്‌ കൃഷ്ണന്‍കുട്ടി
ഗാനരചനകൂത്താട്ടുകുളം ശശി
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:17.
 
ഒരാളിന്നൊരാളിന്റെ സാന്നിധ്യം ഇത്രയും
പ്രിയമായ്‌ തീരുന്നതെങ്ങനെ
ഒരാളിന്നൊരാളിന്റെ പുഞ്ചിരി ഇത്രമേൽ
ഹൃദ്യമായ് തോന്നുന്നതെങ്ങനെ
തിരമാലയായ്‌ അഗ്നിജ്വാലയായ്‌ ഇഷ്ടം
ഓരോ രോമകൂപങ്ങളിലൂടെയും
അന്തരാത്മാവിലേക്കാളിപടർന്നീ
സന്തോഷസാഗരം തീർക്കുന്നതെങ്ങനേ

ഇതു ഭൂമിയിൽ ജീവിതം തുടരാൻ
നമ്മെ കൊതിപ്പിക്കും സൗഭാഗ്യം
ഇതു പ്രപഞ്ചത്തിൻ ജീവരഹസ്യം
സ്വർഗ്ഗീയ സൗന്ദര്യം [2]
ഈ സൗന്ദര്യനിലാക്കുളിർ ചോലയിൽ
മുങ്ങിത്തുടിക്കാൻ ഉഴറുന്നു
മനസ്സുഴറുന്നു
(ഒരാളിന്നൊരാളിന്റെ)

ഒരു ദുഃഖമേയുള്ളു ബാക്കി
ഈ മധുരവും ഒരു നാളിൽ കൈയ്ക്കും [2]
ആ കൈയ്പു തീണ്ടാത്തൊരു പാനപാത്രം
തേടിത്തേടി വരുന്നു ഞാൻ
ആ പ്രേമചഷകം എവിടെ [2]
(ഒരാളിന്നൊരാളിന്റെ)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts