ഒരേ മുഖം (നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി )
This page was generated on March 28, 2024, 1:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബെന്നി കണ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിധു പ്രതാപ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ഗായത്രി രഘുറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:12.
 
(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു പവിഴത്താമരകള്‍
(സ്ത്രീ) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(പു) ആരാരും അറിയാതേയെന്‍ തപസ്സു്
(സ്ത്രീ) ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍
മുഴുതിങ്കള്‍ പോലെ തൊഴുകൈയ്യുമായു് നിന്‍ ഉയിരില്‍
(പു) ഉയിരേ ഉയിരേ

(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(സ്ത്രീ) തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍
(പു) കൈ തൊട്ടാല്‍ ഉടല്‍ മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ അ...
(സ്ത്രീ) കടല്‍ പോലെയേതോ നിറവു്
നിറവു് നിറവു്

(ഒരേ മുഖം കാണാന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts