പറയുമോ (നഗരം )
This page was generated on April 27, 2024, 4:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:11.

പറയുമോ മുകിലേ.......
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ......
നീ വിട പറയാന്‍ നിന്നു തുടിക്കയാണോ
ഇരുള്‍ മൂടുന്നു ഓര്‍മ്മകളിവിടെ
വഴി തേടുന്നു ഞാനറിയാതെ
എവിടെ സാന്ത്വനം....
എവിടെ...എവിടെ...സാന്ത്വനം....
പറയുമോ മുകിലേ.......
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ.....

എരിയുന്ന രാവിന്‍ ചിതയില്‍ നിന്നും
പുലരികള്‍ ഇവിടെ പിറക്കുന്നു
ഓ..പുനർജ്ജനി തേടും നോവുകളുള്ളില്‍
പുതിയൊരു സൂര്യനെ വേള്‍ക്കുന്നു
തണലുകള്‍ തേടും പഥികരുണ്ടിവിടെ
ഇന്നീ..ഇന്നീ..ഭൂവില്‍
ഇവിടെ...ഇവിടെ....ഈ ഭൂവില്‍
പറയുമോ മുകിലേ.......
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ.....

അലയുന്നു ഞാനീ വഴികള്‍ നീളെ
ഉദയം കാത്തൊരു സന്ധ്യയെപ്പോല്‍
ഓ..ചേക്കേറാത്തൊരു കൂടുകളിവിടെ
രാപ്പാടികളോ കേഴുന്നു....
ഇരുളുകള്‍ മൂടും ഓര്‍മ്മകളിവിടെ
ഓരോ ഓരോ മനസ്സില്‍ ....
ഇനിയും ഇനിയും ഈ മനസ്സില്‍ ....
(പറയുമോ മുകിലേ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts