വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ഉണ്ണി മേനോന് ,അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:43.
ലല്ലലലാലാ.... തനനനാ തനനനനാനാ... മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര സ്വര്ഗ്ഗഗംഗമുന്നില് തുള്ളിവന്നപോലെ ബ്രഹ്മഗിരിയാകെ പൊങ്ങുമാവേശ സംഘനൃത്തമേള ലലലലാ..... പുഴയാകെ പൂങ്കുലവെള്ളം മിഴിയാകെ പൂത്തിരിവെട്ടം പതിനേഴില്‍ ചിറകുമുളയ്ക്കും കുളിരാറില് ഉപവാടികളൂഞ്ഞാലാടും ഹരിതാഭകള്‍ വാരിച്ചൂടും സംഗമ സാഗരമാക്കുക ഭൂവിലെ ദാഹം തീര്‍ക്കാന്‍ കളിയാടിപ്പാടടി പെണ്ണേ കളകാഞ്ചികിലുക്കടി കണ്ണേ അലമാലകള്‍ കുരവ വിളിക്കും തിരുനാളില്‍ അനുഭൂതികള്‍ ഗാനം പാടും അകതാരുകളീണം മൂളും ഉത്സവഭാസുര വേദികളാക്കുക നാടും വീടും.. |