വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനല്ലൂർ കരുണാകരൻ |
ഗായകര്‍ | ശ്യാമള |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:41.
കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ നീലത്തിരമാലകള്‍ നീളെ നീന്തുന്നൊരു നീര്ക്കിളിപോലെ ആമാടത്തോണി പതുക്കെ ആലോലം പോകുന്നകലെ മാരാനിന്‍ പുഞ്ചിരിനല്‍കിയ രോമാഞ്ചം മായും മുന്‍പേ നേരത്തേ സന്ധ്യമയങ്ങും നേരത്തെ പോരുകയില്ലെ ആടും ജലറാണികളെന്നും ചൂടും കൈമുത്തും വാരി ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതിപ്പോള്‍! ചേമന്തിപ്പൂമണമേറ്റു മൂവന്തിമയങ്ങും നേരം സ്നേഹത്തിന് മുന്തിരിനീരും ദേഹത്തിന് ചൂടും നല്‍കും |