വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | തങ്കച്ചന് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കൃഷ്ണചന്ദ്രന് |
രാഗം | അമൃതവര്‍ഷിണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:29.
ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍ ആദിനാദമുയര്‍ന്നു സുരഗീതമായ് സംഗീതമായ് കാലമുണര്‍ന്നൊരു നേരം ആദിതാളമുതിര്‍ന്നൊരു നേരം സഗസ നിസനി പനിപ മപമ ഗമപനി പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം നടനം ചെയ്യും നടയില്‍ നിറയും താളം ഹിമഗിരിയരുണിമ ചൂടി സുരഭിലസരസിജസൂനം രജതമൃദുകിരണ അരുണരഥചലനം രജതമൃദുകിരണ അരുണരഥചലനഘോഷം തുടിയില്‍ വിടരും അമൃതമധുരസംഗീതം അധരം തേടും മിഴികള്‍ പറയും ദാഹം വദനം പൂക്കും ഹൃദയം പാടും മോഹം അസുലഭരതിലയ ലാസ്യം അനുഭവതരളിത ഗാത്രം ഇടറും പദകമല നടന ദ്രുതചലനം ഇടറും പദകമല നടന ദ്രുതചലനമേളം ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം |