അഞ്ചുനില പന്തലിട്ട (കുങ്കുമപ്പൊട്ട് )
This page was generated on May 6, 2024, 10:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടി കെ ലായന്‍
ഗാനരചനജി കെ പള്ളത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:23.
 
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
(അഞ്ചുനില)
ആടിയാടിവാ നീ ആടിയാടിവാ
പാടിയാടിവാ നീ പാടിയാടിവാ

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ

ആറ്റുനോറ്റു കാത്തിരുന്നതും - നിന്നെ ഞാന്‍
ആനയിച്ചു സ്വീകരിച്ചതും
(ആറ്റുനോറ്റു)
വിരുന്നൊരുക്കി കാത്തിരുന്നു കാമദേവന്‍ ഞാന്‍
വിപ്രലംഭസുന്ദരി നീ ഓടി വന്നതും
ചൊരിഞ്ഞു നീയൊരായിരം തേന്‍തുള്ളികള്‍
നുകര്‍ന്നു ഞാനാദ്യമായു് നിന്റെ ചുണ്ടുകള്‍

അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍
കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ

കന്മദപ്പൂ ചൂടി നിന്നതും - കാതരേ
മെല്ലെ നീയടുത്തു വന്നതും
(കന്മദപ്പൂ )
മുല്ലവള്ളി പോല്‍ പടര്‍ന്നു നിന്റെ മേനിയില്‍
പണ്ടു കേട്ട പാട്ടിനീണമൊന്നു മീട്ടി ഞാന്‍
ഉണര്‍ന്നു പാടി ആയിരം വര്‍ഷമേഘങ്ങള്‍
കവര്‍ന്നു ഞാനാദ്യമായു് നിന്റെ യൗവ്വനം

(അഞ്ചുനിലപ്പന്തലിട്ട)
ലാല....


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts