നെയ്യാമ്പല്‍ (എന്നും സംഭവാമി യുഗേ യുഗേ)
This page was generated on March 25, 2023, 3:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎറണാകുളം ഗോപൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റിയാസ് പത്തനാപുരം ,ശാലു മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:17.

നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ
പ്രിയസഖി, നീ മധുമാസമാണോ?
ചാഞ്ചാടും മീനാണോ തിരനോട്ടമാണോ
മാരന്റെ തിരനോട്ടമാണോ?
(നെയ്യാമ്പല്‍...)

തെന്നലില്‍ ഒരു തേന്‍‌കണം
മാനസത്തില്‍ മധുവിന്റെ സാഗരം
തോഴീ, മനസ്സിന്‍ മോഹം
നിന്നെത്തേടി പാടി പ്രേമഗാനം
കരിമിഴിയില്‍ കനവോ
നറുമൊഴിയില്‍ കുളിരോ
മധുരസമോ - പറയൂ കളവാണീ
(നെയ്യാമ്പല്‍...)

രാഗവും അനുരാഗവും
ഒന്നായപ്പോള്‍ മണ്ണും വിണ്ണിന്‍ പൂവനി
മന്ദം ഹൃദന്തം ചൊല്ലി
നീയും ഞാനും ഒന്നായ്‌ത്തീര്‍ന്നുവല്ലോ
നിറമെഴുമെന്‍ നിനവില്‍
മലരണിയും വനിയില്‍
കതിരൊളിയോ - പറയൂ പ്രിയതോഴാ
(നെയ്യാമ്പല്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts