വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | സഞ്ജയ് സലിൽ ചൗധരി ,അന്തര സലിൽ ചൌധരി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,സ്നേഹ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:06.
ശിവരഞ്ജിനീ ഓ പ്രിയസഖീ ഗിരിനന്ദിനീ ഓ വിധുമുഖി കൈലാസശൃംഗങ്ങള്‍ കൈകൂപ്പി നില്ക്കുന്നു നിന്നെ ഋതുശോഭയായ് വന്നു പുണരുന്നു നിന് പ്രേമമെന്നെ! (ശിവ...) നടരാജചരണത്തില് ഒരു ധൂളിയീ ഭൂമി പ്രണയനിധി നീ... പ്രണവവിധി നീ... ഭവഭയഹരാ! യമസംഹരാ! പുരഹരവിഭോ ഓം (ശിവ...) നിഗമസാരം പാടിവന്നു നീ ഉരഗഹാരം ചൂടിനിന്നു നീ പുണ്യഗംഗാഹംസമോ പുഷ്പസുന്ദരഹാസമോ വിശ്വാധാരം വേദാകാരം നീ (ശിവ...) ഹൈമവതി നിന് മേനി മാലേയം ചൊടിയിലെന്നും മധുരപാനീയം എന്റെ മെയ്യില്‍ പാതി നീ എന്റെ നര്‍ത്തനവേദി നീ പാരും വാനും തേടും പുണ്യം നീ (ശിവ...) |