വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | Premnaseer ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:54.
തൈപ്പൂയകാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം.. മനസ്സിലെ അമ്പലത്തില്‍ തേരോട്ടം... മാരമഹോത്സവത്തിന് തേരോട്ടം... കണ്ണാടിപോലെമിന്നും കാഞ്ചീപുരംസാരി ചുറ്റി കഴുത്തില്‍ കവിതചൊല്ലും കല്ലുമണിമാല ചാര്‍ത്തി.. അന്നംപോല്‍ നടന്നുപോകും അഭിരാമീ.. നിന്റെ ആരാമമൊന്നു കാണാന്‍ മോഹമായി.. എനിക്കു മോഹമായി.... കണ്ണിനാല്‍ കല്ലെറിയും കാമസേനേ നിന് അഴകില്‍ കാണാത്ത കഥകളിതന്‍ മുദ്രകള്‍ ഞാന്‍ കണ്ടുവല്ലോ.. കരളിലെ മതിലകത്ത് പമ്പമേളം.. പിന്നെ കല്യാണപ്പന്തലിലെ തകിലുമേളം... നല്ലതകിലുമേളം... |