വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:30.
തന്നനം പാടി വരാമോ താഴേയീ താരണിമേട്ടില് അന്പെഴും തോഴരൊത്താടാന്‍ അമ്പിളിപ്പേടമാന്കുഞ്ഞേ തന്നനം പാടി വരാമോ വെണ്ണിലാ പുത്തിലഞ്ഞിപ്പൂഞ്ചോട്ടില് ഒന്നു ചേര്ന്നാടിപ്പാടാന് പോരാമോ // വെണ്ണിലാ........// മഞ്ഞു പെയ്യുമ്പോള്‍ മാറിലെ ചൂടും ചുണ്ടിലെ തേനും പങ്കുവെച്ചീടാം കൈത ചൂടും പൊന്നിന്നെന്തേ സൗരഭ്യം വിണ്ണിനില്ലാ പൊന്‍കിനാക്കള്‍ മണ്ണിനുണ്ടോമനേ // തന്നനം പാടി........// വെള്ളിളംകാടുപോലേ താഴ്വാരം നല്ലിളം കാറ്റു ചൊല്ലി പുന്നാരം // വെള്ളിളംകാടുപോലേ ........// മാന്തളിര് നുള്ളാന്‍ മാങ്കനി വീഴ്ത്താം തെങ്ങിളനീരിന്‍ തേന്കുളിരേകാന് ദൂരേ ദൂരേ മണ്ണും വിണ്ണും കൈകോര്‍ക്കും തീരഭൂവില്‍ പാടിയേതോ മണ്‍കളിവീണ // തന്നനം പാടി........// |