വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ രാഘവന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:32.
�oduvileeyathrathannoduvilen nizhalinte ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്റെ മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നുഞാന്‍ പാടും ഒരുഗാനം ഈ ഹംസഗാനം പൂവില്‍ നിലാവില് പൂര്ണേന്ദുമുഖികളില് സൌവര്ണ്ണമുന്തിരിപ്പാത്രങ്ങളില് കേവലസൌന്ദര്യത്തിന് മാദക ലഹരിതേടി ജീവിതമൊരുത്സവം എന്നു പാടീ ഞാനന്നു പാടീ.... (ഒടുവിലീ യാത്രതന്‍...) ഈവഴിവക്കില് കണ്ടു! തൂവേര്‍പ്പില്‍ കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ ജീവനെ ദഹിപ്പിയ്ക്കും സ്നേഹദു:ഖങ്ങളാണീ ഭൂവിന്റെ ലാവണ്യമെന്നു പാടീ ഞാനിന്നു പാടീ (ഒടുവിലീ യാത്രതന്‍...) |