വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധ സാരംഗ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:43.
ആാ..ആാ..ആാ.. ആാ ആാ.... ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാള് (2) ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം എന്നും സാധകം ഞാന്‍ ചെയ്തു വച്ച പ്രേമസംഗീതം പ്രേമസംഗീതം... ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാള് മന്ദിരത്തിന് മണിവിളക്കുകള്‍ കണ്‍തുറന്നില്ല രാഗ തന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം കല്പ്പടവില് വന്നു നിന്നെ എതിരേറ്റില്ല (2) ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാള് കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം പൊന്കിനാവാല് ഞാന്‍ നടത്താം എന്റെ സല്‍ക്കാരം ഞാനൊരുക്കും പ്രണയസുധാപാനപാത്രങ്ങള്.. പ്രാണസഖി പ്രാണസഖി സ്വീകരിച്ചാലും (2) ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാള് |