പ്രണയസരോവരമേ (CID നസീര്‍ )
This page was generated on April 24, 2024, 3:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2016 15:45:39.

ആ..
പ്രണയസരോവരമേ (2)

അലതല്ലിയുയരും ആനന്ദതീർത്ഥത്തിൽ
അലിയുവാൻ ദാഹിക്കും ഗംഗാനദി
അലയുന്നു ഞാൻ മോഹമന്ദാകിനി
പ്രണയസരോവരമേ

മുത്തണിഗോപുര പർവ്വത ഗേഹത്തിൽ
എത്രകാലം ഞാൻ തപസ്സിരുന്നു
ശാപമോക്ഷത്താലുണർന്നു
ആലിംഗനത്തിന്നലഞ്ഞു... ഞാൻ നിൻ
ആലിംഗനത്തിന്നലഞ്ഞു
തുടരുകയായ്‌ യാത്ര തുടരുകയായ്‌
പ്രണയസരോവരമേ (അലതല്ലി)

നൃത്തവിലോലനാം നിൻ മണി നൂപുരം
എത്തിപ്പിടിക്കുവതെങ്ങിനെ ഞാൻ
എൻ വിളി എന്നു നീ കേൾക്കും
എൻ സ്വപ്നം നിന്നിൽ തുടിക്കും... എന്നിനി
എൻ സ്വപ്നം നിന്നിൽ തുടിക്കും
തുടരുകയായ്‌ യാത്ര തുടരുകയായ്‌
പ്രണയസരോവരമേ (അലതല്ലി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts