താലിപ്പീലി (കോകിലം )
This page was generated on May 11, 2024, 1:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവില്‍സണ്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:05.

താലീ പീലീ കിണ്ണം താഴത്തെങ്ങോ വീണേ
ആരെങ്ങാനും കണ്ടോ..കണ്ടവരുണ്ടോ..ഹായ്...
(താലീ പീലീ കിണ്ണം...)

താലിപ്പീലിക്കിണ്ണം താഴത്തെങ്ങോ വീണേ
നീലക്കായല്‍ തീരത്തെങ്ങോ...ഓ....
ഓടിച്ചാടിച്ചെല്ല്..കണ്ടുപിടിച്ചാല്‍ ചൊല്ല്
ചക്കരവട്ടത്താഞ്ഞു പിടിക്കാലോ...
(താലിപ്പീലിക്കിണ്ണം...)

കിലുകിലെ അരമണി തുള്ളിവരുന്നൊരു
പൂവാലന്‍ തുമ്പീ...
അതുവഴിയിതുവഴിയെങ്ങാന്‍ കണ്ടോ
ആ പൊന്നിന്‍ കിണ്ണം...(കിലുകിലെ...)
മുത്തണിമേഘപ്പൊന്‍പാകില്‍
ഒന്നു തുറന്നു പതിച്ചീടും
പത്തരമാറ്റുപതിഞ്ഞൊരു പൂങ്കിണ്ണം(ഓഹോഹൊ..മുത്തണി..)
തന്നാനം താനാനം പൊന്‍ താലിപ്പൂങ്കിണ്ണം
പുന്നാരം നല്‍കീടാം പൊന്‍ പീലിപ്പൂങ്കിണ്ണം(തന്നാനം..)
(താലിപ്പീലിക്കിണ്ണം...)

കുടുകുടെയൊരു ചിരി തൂകിയണഞ്ഞൊരു
കുറുകാലന്‍ പക്ഷീ...
ഒരു മല ചെറുമല മേലേ കണ്ടോ
ആ പൊന്നിന്‍ കിണ്ണം (കുടുകുടെയൊരു..)
കൊച്ചു മയക്കം വിട്ടെന്നോ
മുത്തി പുറത്തു നടക്കുമ്പോള്‍
പൂത്തിരി പോലെ തെളിഞ്ഞൊരു പൂങ്കിണ്ണം(ഓഹോഹൊ..കൊച്ചു മയക്കം.)
അന്നാരം ആലോലം പൊന്‍ താലിപ്പൂങ്കിണ്ണം
നെഞ്ചോരം ചേർത്തീടാം പൊന്‍ പീലിപ്പൂങ്കിണ്ണം(അന്നാരം..)
(താലിപ്പീലിക്കിണ്ണം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts