ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന (പകൽ )
This page was generated on April 27, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ജ്യോതിർമയി
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2017 08:15:20.

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം..

പറയാതെ യാത്രപോയ്‌ മറയുന്ന
പകലിന്റെ ചിറകായ്‌ തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു‌
ശക്തിയേകുന്നതും ദുഃഖം..

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദുഃഖം
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം..
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts