വിണ്ണില്‍ ചിരിക്കുന്ന വെള്ളി നക്ഷത്രമേ (ആന്ദോളനം )
This page was generated on April 25, 2024, 4:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് ,രഹ്ന നവാസ് ,ബിന്ദുപണിക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:50.


വിണ്ണില്‍ ചിരിക്കുന്ന വെള്ളിനക്ഷത്രമേ
മണ്ണിന്റെ വേദന നീയെന്തറിഞ്ഞൂ
നീയെന്തറിഞ്ഞൂ?

ആശിച്ച വണ്ടിനു നറുതേന്‍ നല്‍കാത്ത
ചെമ്പകപ്പൂവാണു നീ
കയ്യെത്താദൂരത്തു മോഹങ്ങളുണര്‍ത്തുന്ന
നൊമ്പരപ്പൂവാണുനീ
നൊമ്പരപ്പൂവാണുനീ

അഴിമുഖക്കെട്ടിന്മേല്‍ തലതല്ലിക്കേണാലും
പുഴയെ തഴുകുമോ കടലലകള്‍?
സംഗമം കൊതിച്ചാലും രണ്ടു സമാന്തര
രേഖകളൊരുമിക്കാന്‍ വിധി വരുമോ?

പരസ്പരം പുണരുവാന്‍ ധ്രുവങ്ങള്‍ കൊതിച്ചാലും
പാഴിലാ സ്വപ്നങ്ങള്‍ കൊഴിയുന്നു
പകലിന്റെ പിന്നാലെ ഇരവെത്ര കുതിച്ചാലും
നിത്യവും അവര്‍ തമ്മിലകന്നു നില്‍ക്കും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts