അമ്മയ്ക്കൊരു പൊന്നും കുടം (ഉത്സവമേളം )
This page was generated on May 4, 2024, 2:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംമോഹന്‍ സിതാര
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉർവ്വശി ,മാള അരവിന്ദൻ ,കുതിരവട്ടം പപ്പു ,ജഗന്നാഥൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 24 2023 19:17:50.
അമ്മയ്‌ക്കൊരു പൊന്നുംകുടം
ആടിവരും മന്ത്രക്കുടം
ആല്‍ത്തറമേല്‍ അമ്മേ ഞങ്ങള്‍
കാഴ്‌ചവയ്ക്കുമമ്മക്കുടം
ആറ്റുനോറ്റിന്നമ്മേ ഞങ്ങള്‍
നേര്‍ച്ചവയ്ക്കും അമ്മക്കുടം

അമ്മയ്ക്കൊരു പൊന്നുംകുടം
ആടിവരും മന്ത്രക്കുടം
ആല്‍ത്തറമേല്‍ അമ്മേ ഞങ്ങള്‍
കാഴ്‌ചവയ്ക്കുമമ്മക്കുടം
ആറ്റുനോറ്റിന്നമ്മേ ഞങ്ങള്‍
നേര്‍ച്ചവയ്ക്കും അമ്മക്കുടം

സൂര്യചന്ദ്രരോ പൂവിട്ടു പൂവിട്ടു പൂജിച്ചതാണേ
ചെത്തിമുല്ലചെമ്പരത്തിമാലേം ചാര്‍ത്തി
മഞ്ഞള്‍ ചാന്തുകുങ്കുമവും നെറ്റിയിന്മേലയ്യയ്യാ
അഞ്ജനവും ചന്ദനവും ചന്ദമോടെ ചാര്‍ത്തീട്ടേ
നിന്റെ തിടമ്പേറ്റി ഞങ്ങള്‍ പാടുന്നേ - പാടിവന്നേ

(അമ്മയ്ക്കൊരു)

ദേവീ നിന്നെ ചാര്‍ത്തിയ്ക്കാന്‍ പൂണാരോം പൂമ്പട്ടും
മൂവുലകും വാഴുന്നോര്‍ കാണിക്കേം വയ്ക്കുന്നേയ്
കാവിലമ്മയ്ക്കിന്നല്ലോ തൃച്ചാര്‍‌ത്ത്
തമ്പുരാന്റെ മേടയിലെ പൊന്‍‌ചമയം കൊണ്ടുവരാന്‍
ചെമ്പരുന്തും പോയിവന്നേ - കണ്ടുതൊഴാനോടിവായോ
ആയിരം കയ്യുകള്‍ പൂവും നീരും തൂകുന്നേ

(അമ്മയ്ക്കൊരു)

ചാമരങ്ങള്‍ വീശുന്നേ പന്തിരാങ്കാവിലെ
പൂമരങ്ങളമ്മയ്ക്ക് പൂമൂടല്‍ നേരുന്നേ
ഭൂമിമലയാളം നിന്‍ പൂങ്കാവ്
ആവണിയ്ക്കുമാതിരയ്ക്കും പൂവുതരാനമ്മയല്ലോ
ഞാറ്റുവേലക്കാവുതോറും കാവല്‍ നില്‌പതമ്മയല്ലോ
പാട്ടിന്റെ തേന്‍‌കുടം പാവം പാണന്‍ നേരുന്നേ

(അമ്മയ്ക്കൊരു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts