സഖാക്കളേ മുന്നോട്ട്‌ (പുന്നപ്രവയലാര്‍ )
This page was generated on May 1, 2024, 1:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഉഷാകുമാരി ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:27.

സഖാക്കളേ മുന്നോട്ട്‌
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും അലയാഴികളെ
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌

വസന്തപുഷ്പാഭരണം ചാർത്തിയ
വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ
പണിശാലകളിൽ

നമ്മളുയർത്തുക നമ്മളുയർത്തുക
നമ്മുടെ ധീര പതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌


പരദേശികളുടെ അധികാരക്കൊടി
അറബിക്കടലിൽ
അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ
അറബിക്കടലിൽ
പുത്തൻ കലവും പൊന്നരിവാളും
പുതിയ പ്രതിജ്ഞയുമായി
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌

രക്തസാക്ഷികളേ
രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ
രാജമല്ലിപ്പൂവുകളേ
നിങ്ങടെ അന്ത്യശ്വാസമുയർന്നു
കൊടുങ്കാറ്റൂതിയ മണ്ണിൽ

ഞങ്ങളുയർത്തുകയല്ലോ ഭാരത
സങ്കര ധീരപതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌

സഖാക്കളേ
സഖാക്കളേ....






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts