വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | രഞ്ജിനി ജോസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:03.
അമ്മയെന്ന വാക്കുകൊണ്ട് പൂജ ചെയ്തിടാം അമ്മയെന്ന വീണകൊണ്ട് പാട്ടു മീട്ടിടാം നെഞ്ചിലെ പാലമൃതേകി വേനലിൽ തണലായി എന്റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയിൽ ആദ്യം നീ ഹരിശ്രീയായ് നാത്തുമ്പിൽ അറിവായ് നീയകമിഴിയിൽ പിന്നേ നീ സ്വരമഴയായ് ഇടനെഞ്ചിൽ സംഗീതം മുറജപമായ് കാറ്റിൽക്കെടാതെ കൈത്തിരിനാളമായ് കാവൽ ഇരുന്നെന്റെ കാൽക്കൽത്തലോടീ മായാത്ത കണ്ണീരു മറ്റാരും കാണാതെ ചുണ്ടിൽ പകരും കനലാണു നീ (അമ്മയെന്ന....) എന്നും ഞാനുണരുമ്പോൾ നിൻ രൂപം പൂവിതളായ് തെളിയേണമേ എന്നും ഞാൻ പാടുമ്പോൾ നിൻ നാമം കീർത്തനമായ് തോന്നേണമേ അറിയാതെ ഞാൻ ചെയ്തോരപരാധമെല്ലാം അലിവോടെ തീർത്തെന്നെ പുൽകേണമേ നീ തന്ന നേരിന്റെ തീരാത്ത മോഹത്തിൽ തനിയേ ഒഴുകും പുഴയാണു ഞാൻ (അമ്മയെന്ന...) |