വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | അപര്‍ണ്ണ രാജീവ് |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:55.
പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി പൊന്നൂയലാടുന്ന ചേലുകാണാം പുഴവക്കില്‍ പൂക്കൈത കുളുര്നിലാച്ചന്ദന- ക്കുറിയിട്ടു നില്ക്കുന്ന കാഴ്ച കാണാം എന്നിനി...... എന്നിനി...... എന്നിനി എന്നിനി പോകും നാം എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ (പുന്നെല്ലിന്‍) കദളിപ്പൊന്‍കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി കവിളത്തു മുത്തം പകര്‍ന്നൊരമ്മ അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍ അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുന്ന കാതരസ്നേഹത്തെയോര്‍ത്തിരിക്കാം (പുന്നെല്ലിന്‍) കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത- മിഴിയോടെ കാണും കളിത്തോഴന്‍ എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍ അവനുണ്ടൊരേകുടക്കീഴിലിന്നും കാണാതെപോയ തന് മാണിക്യം തേടുന്ന കാഞ്ചനനാഗത്തിന്‍ കഥ പറയാന്‍ (പുന്നെല്ലിന്‍) |