മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടി (ലോകനാഥന്‍ ഐഎഎസ് )
This page was generated on April 24, 2024, 1:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രഞ്ജിത്ത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:55.

മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ...
മാന്തോപ്പില്‍ പൂങ്കിളികളതേറ്റു പാടീ...
പൂഞ്ചോലക്കാറ്റില്‍ കൈത്താളം കേട്ടു
പുന്നാരപ്പൈതല്‍ മാത്രം പാടിയില്ലാ...
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ..ഓ....ഓ..

വെയിലു ചായും സന്ധ്യയില്‍
നിഴലു പോലെന്‍ മുന്നിലായ്
മിഴി വിടർത്തുമൊരാമ്പലിന്‍
ചിരി അണിഞ്ഞവളാണു നീ...
കണ്ണാടിക്കവിളിലെ സിന്ദൂര പൂമ്പൊടി
വെറുതേ...വെറുതേ.....
തൊട്ടൂ തൊട്ടില്ലിന്നെന്നുള്ളില്‍ തേന്‍മഴയായ്
മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടീ..ഓ....ഓ..

തെളിനിലാവിന്‍ ചോലയില്‍
കുളികഴിഞ്ഞു വരുന്നുവോ..
ഈറനാം മുടി അഴിഞ്ഞൊരീ
ചൈത്രരാവിലെ അമ്പിളീ
ആകാശത്താരകള്‍ ആശപ്പൂമൊട്ടുകള്‍
അകലേ....അകലേ.....
കണ്ടൂ കണ്ടില്ലിന്നെന്‍ നെഞ്ചില്‍ പാല്‍ത്തിരയായ്....
(മഞ്ചാടിക്കൊമ്പിലിന്നൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts