നാധിര്‍ ധിർധാ (മാനസേശ്വരി മനോഹരീ) (ദേവദാസി )
This page was generated on March 28, 2024, 9:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:52.

നാധിര്‍ ധിർധാ തോം ന തോം
തനനനന മാനസേശ്വരീ മനോഹരി വരൂ
നാധിര്‍ ധിർധാ തോം ന തോം
തനനന മാനസേശ്വരീ മനോഹരി വരൂ
തകതധീം തക തകതധീം തക തകതധീം
തനന തനന തനന തന
(..നാധിര്‍ ധിർധാ.......)

സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ
യമുനാ വീചികളില്‍ ഗാനമുണര്‍ന്നു
പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു
പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു
യാമനിയും ലജ്ജയോലുമേതോ
ദേവ കാമിനിയെന്നപോലെ
കാതരമിഴിയായ് നില്‍പ്പൂ
(..നാധിര്‍ ധിർധാ....)
കൈനിറയെ കണിപ്പൂക്കളുമായ്
ഈ നികുഞ്ജം എന്‍ സഖിയെ പോലെയുണര്‍ന്നു
രാക്കിളിയോ പാട്ടുപാടിയുണര്‍ന്നു
ചിത്രവര്‍ണ്ണത്തേരില്‍ നിന്റെ ദേവനണഞ്ഞു
ഈയരങ്ങില്‍ നൃത്തമാടുക നീ
രാഗ ദേവതയെന്നപോലെ
ആതിരരാവുകള്‍ പോലെ....
(..നാധിര്‍ ധിർധാ....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts