ഈശ്വരനെവിടെ (തെരുവു ഗീതം )
This page was generated on May 1, 2024, 2:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:50.
ഈശ്വരനെവിടെ ഈശ്വരനെവിടെ
ഈശ്വര അള്ളാ യഹോവയെവിടെ (2)
ഊ യുഗഭൂമിയിൽ ഈശ്വരനെവിടെ
എവിടേ ഈശ്വരനെവിടെ..

അനേകനാമങ്ങളിൽ വന്ദിതനായ്
അദ്വൈതത്തിൽ ഏകാക്ഷരിയായ് (2)
അഖിലാണ്ഡങ്ങളിൽ അരൂപിയായ് വരും
അതി സൂക്ഷ്മ തനു സ്വരൂപിയെവിടെ
(ഈശ്വരനെവിടെ...)

സൃഷ്ടി സ്ഥിതി ലയ ലഹരിയിൽ മുഴുകി
ശിലകളിൽ ദൈവം ഉറങ്ങുകയാണോ
സ്വർഗ്ഗസ്ഥിതനാം പിതൃസന്നിധിയിൽ
സ്വപ്നം കണ്ടു മയങ്ങുകയാണോ
സ്വപ്നം കണ്ടു മയങ്ങുകയാണോ
(ഈശ്വരനെവിടെ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts