ഇളമുല്ല പൂവേ (ലേഡി ടീച്ചര്‍ )
This page was generated on May 7, 2024, 5:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംരാജന്‍ നാഗേന്ദ്ര
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2017 06:06:04.

ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
വിടരും നിലാവേ മധുമഞ്ജുരാവേ
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ചിറകാർന്ന പാട്ടിൽ സ്വരമാണു നമ്മൾ
കളിയാടി പ്രേമം മദിരോൽസവത്തിൽ
ഇളമാവിൻ ശാഖ കുളിർക്കാറ്റിലാടി
മൊഴിയുന്നു കാവിൽ മതികോകിലങ്ങൾ
എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും
ചൊടിയാകെയൂറും മദിരാകണങ്ങൾ
എന്‍ ദാഹമാറാന്‍ എന്നാളുമേകൂ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ആ...ആ....ആ....ആ‍.....
മദനന്റെ തോപ്പിൽ മധുമാസവേള
മധുമാസവേള ഈ രാഗധാര
എൻ മൊഴിയിൽ പാട്ടായ് ലയകേളി മേള
മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ പാടാൻ
എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ
അനുരാഗമല്ലേ പ്രിയ പ്രേമഗന്ധീ
ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
ആഹാഹാഹാ ഹാഹാ ലലാലലാല - 2
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts