വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:41.
� പാര്‍വണേന്ദു നെറ്റിക്കുറി വരച്ചു പാച്ചോറ്റിക്കവിളില് പൂമ്പൊടി നിറച്ചു മാടിയൊതുക്കിയ നിന് കൂന്തലില്‍ രാത്രിയൊരു മല്ലികപ്പൂ തിരുകി അലങ്കരിച്ചു.. കാറ്റലയില്‍ കരിമ്പനകള്‍ കൈമാറിടും കാമദാഹ ചുംബനത്തിന് സീല്ക്കാരങ്ങള് ഞാറ്റുവേല ഈറനാക്കുമുടല്കളില് പൂത്തമോഹ സംഗമത്തില്‍ സല്‍ക്കാരങ്ങള്‍ അരികില്‍ വരൂ നീ അരികില്‍ വരൂ എന്നെ അനുരാഗവതിയായ് പുണരൂ.. പുഴക്കരയില്‍ പൂമരുവിന് ഇലകൊഴിഞ്ഞു പുല്വരമ്പില് മഞ്ഞുതുള്ളി പെയ്തൊഴിഞ്ഞു ഉള്ളിലുള്ള ലജ്ജയാകെ കൊഴിഞ്ഞു യൌവനത്തിന് സോമരസം നമ്മില്‍ നിറഞ്ഞു അരികില്‍ വരൂ നീ അരികില്‍ വരൂ എന്നില്‍ ആനന്ദലഹരിയായ് പടരൂ.. |