രാമകഥാ ഗാനലയം (ഭരതം )
This page was generated on April 25, 2024, 9:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2017 13:56:47.


രാമകഥാ ഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ...
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും
(രാമകഥാ ഗാനലയം)

ആരണ്യ കാണ്ഡം തേടീ
സീതാ ഹൃദയം തേങ്ങീ (ആരണ്യ)
വല്‍മീകങ്ങളില്‍ ഏതോ
താപസ്സമൗനമുണര്‍ന്നൂ വീണ്ടും
(രാമകഥാ ഗാനലയം)

സാരിസ സസരിസ സസരിസ സാരിസ
രീരിനീനി രീരിനീനി മധനിസ
രീഗരി രിരിഗരി രിരിഗരി രീഗരി
ഗാഗരീരി ഗാഗരീരി സരിഗമ
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ
ഗാഗരീരി ഗാഗരീരി മധനിരി

ഇന്ദ്രധനുസ്സുകള്‍ മീട്ടീ ദേവകള്‍
ആദി നാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയില്‍ ആത്മപദം
പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
മന്ത്ര മൃദംഗ തരംഗ സുഖം
ശര വേഗ തീവ്ര താളമേകി
മാരുതിയായ് ...................
ജലഗന്ധ സൂന ധൂപ ദീപ കലയായ്
മന്ത്ര യന്ത്ര തന്ത്ര കലിതമുണരൂ
സാമ ഗാന ലഹരിയോടെ അണയൂ രാമാ......
ശ്രീരാമാ..... രാമാ.... രാമാ ......





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts