മാനത്തിന്‍ മുറ്റത്ത്‌ (കറുത്ത പൗര്‍ണ്ണമി )
This page was generated on May 1, 2024, 12:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസാംഗി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:19.
മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും
കാലത്തിന്‍ കന്യകളേ..

മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണില്‍ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്നാടകള്‍
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിന്‍ മുറ്റത്ത്.....

നിങ്ങളേ കാണുമ്പോള്‍ എന്‍കരള്‍ത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിന്‍ മാധുരി വീണ്ടുമെന്‍
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിന്‍ മുറ്റത്ത്.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts