തെന്നൽ വന്നതും (കാബൂളിവാല )
This page was generated on May 5, 2024, 3:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ചാർമ്മിള ,വിനീത് ,ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:46.
തെന്നല്‍ വന്നതും പൂവുലഞ്ഞുവോ
പൂവുലഞ്ഞതും ഇളം തെന്നല്‍ മെല്ലെ
വന്നുവോ കടംകഥയല്ലയോ
(തെന്നല്‍..)

അണയാത്ത രാവിന്റെ കൂട്ടില്‍
അരയാല്‍ക്കിളിപ്പെണ്ണു പാടി
അതു കേട്ടുറങ്ങാതെ ഞാനും
അറിയാതെ രാപ്പാടിയായി
അഴലിന്‍ മഴയില്‍ അലയുമ്പൊഴും
അഴകിന്‍ നിഴലില്‍ അലിയുന്നുവോ
മാനത്തെ മച്ചില്‍ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ
താമരപ്പൂങ്കുളത്തില്‍
തണുപ്പില്‍ നീന്തിക്കുളിച്ചിടുന്നോ
(തെന്നല്‍..)

ഒരു കോടി മാമ്പൂക്കിനാക്കള്‍
ഒരു മഞ്ഞു കാറ്റില്‍ക്കൊഴിഞ്ഞൂ
അതിലെന്റെ പേരുള്ള പൂവില്‍
ഒരു മൗനമുണ്ടായിരുന്നൂ
ഇനിയും വരുമോ കിളിവാതിലില്‍
പനിനീര്‍ കുയിലേ കുളിരോടി നീ
ആടുന്നുണ്ടാടുന്നുണ്ടേ
മനസ്സില്‍ മാമയിലാടുന്നുണ്ടേ
മാരിവില്‍ പീലിയേഴും വിരിച്ചെന്‍
മോഹങ്ങളാടുന്നുണ്ടേ
(തെന്നല്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts