മന്ദാരം മഞ്ഞില്‍ (കുലപതി )
This page was generated on April 27, 2024, 4:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംമോഹന്‍ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,എം ആര്‍ ജോസ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സായികുമാർ ,അനുഷ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:44.
 
മന്ദാരം മഞ്ഞില്‍ മുങ്ങും യാമം
നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം
പൊന്‍പൂവേ നിന്നുള്ളില്‍ തേടാം
പ്രണയമധുരാഗം
(മന്ദാരം )

പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല്‍ പുളകദാളം
ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന്‍ രതിവൈഭോഗം
ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആനന്ദഭാവം
(മന്ദാരം )

മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ നീപം
ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും
അന്യോനം അങ്ങിനെയൊഴുകുമ്പോള്‍ സുകൃതജന്മം
(മന്ദാരം ) (2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts